p

തിരുവനന്തപുരം: അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തന്നെ മുന്നോട്ടുപോകുമെന്ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി പാർട്ടിയിൽ നിന്ന് സസ്പെ‌ൻഡ് ചെയ്തതിനെപ്പറ്റി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.എൽ.എ. നേതൃത്വം എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി മുന്നോട്ടുപോകും. ഇനി ജാഗ്രതയോടെ പ്രവർത്തിക്കും. ശക്തമായി പാർട്ടിയിൽ തിരിച്ചുവരും. വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്വയം തിരുത്താൻ ഈയവസരം ഉപയോഗിക്കും. കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നതിന്റെ സൂചനയാണിതെന്ന് പാർട്ടി തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എം.എൽ.എ പറഞ്ഞു.

മുമ്പ് മറ്റു നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും പാർട്ടി ചർച്ച ചെയ്തിട്ടുണ്ട്. ഒരാൾക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുമ്പോൾ മാദ്ധ്യമങ്ങൾ അത് കണ്ണടച്ച്‌ വിശ്വസിക്കരുത്.ആരോപണങ്ങൾ സത്യസന്ധമല്ല എന്ന ഉത്തമവിശ്വാസം ഉണ്ടായിരുന്നു. മണ്ഡലത്തിൽ സജീവമല്ലെന്ന ആക്ഷേപം പൊതുസമൂഹത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.