book

തിരുവനന്തപുരം: കുമാരനാശാൻ അതുല്യനായ കവിയാണെന്നും അദ്ദേഹത്തിനു തുല്യം വേറൊരു കവിയുണ്ടോയെന്ന് സംശയിക്കുന്നതായും സാഹിത്യകാരൻ ജോർജ് ഓണക്കൂർ . നളിനി ശശിധരൻ രചിച്ച കുമാരനാശാന്റെ ജീവചരിത്രഗ്രന്ഥമായ 'കുമാരനാശാൻ' പ്രസ് ക്ലബിൽ ആശാന്റെ ചെറുമകൻ പി.വിജയകുമാറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം പൂർണമായും ആശാനിൽ പതിഞ്ഞതിനാൽ ഗുരുദേവനെ അറിയാൻ ആശാനിലൂടെ യാത്ര ചെയ്‌താൽ മതി. ആശാന്റെ ജീവചരിത്രം സമഗ്രമായി ഉൾക്കൊള്ളിക്കാൻ നളിനി ശശിധരന്റെ പുസ്തകത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ അദ്ധ്യക്ഷനായി. യുവകലാസാഹിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി.എ.നന്ദകുമാർ, വനിതാ കലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ഷീലാ രാഹുലൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ, സാഹിത്യകാരി ബി.ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.