തിരുവനന്തപുരം: കവടിയാർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് 25 മുതൽ 30 വരെ രാവിലെ 8.30ന് ഷഷ്ഠിനിവേദ്യവും 11.30ന് പ്രത്യേക അഭിഷേകവും ഉണ്ടാകും.സ്കന്ദഷഷ്ഠി ദിനമായ 30ന് മരുതുംകുഴി കൊച്ചാർ ഗണപതി ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്രയും തുടർന്ന് 10.30ന് കാവടി അഭിഷേകവും ഉച്ചയ്‌ക്ക് 12.30ന് അന്നദാനം,വൈകിട്ട് 5ന് ഭജന,6.30ന് ദീപാരാധന,7.30ന് ഭഗവതി സേവ ,8ന് പുഷ്പാഭിഷേകം ,9ന് അലങ്കാര ദീപാരാധന.