തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുമല യൂണിറ്റ് വനിതാവിംഗ് സമ്മേളനം കൗൺസിലർ തിരുമല അനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സുധാകരൻ നായർ, ട്രഷറർ തങ്കം എ. രാജൻ, വൈസ്പ്രസിഡന്റുമാരായ ബി. പത്മകുമാർ, എം. അബ്ദുൾ ഷൂക്കൂർ, വി. വേണുഗോപാൽ, വനിതാ ജില്ലാ സെക്രട്ടറി പ്രഭുകുമാരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ശ്രീജ.കെ (പ്രസിഡന്റ്), പ്രഭ കുമാരി (സെക്രട്ടറി), അംബിക കുമാരി (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി രോഹിണി. ആർ. വി, ഷിനി മനോജ്, ഷൈല.ആർ, സെക്രട്ടറിമാരായി മഞ്ജു കുമാരി, കെ. അജിത സുരേഷ്, പ്രഭ, എന്നിവരെ തിരഞ്ഞെടുത്തു.