തിരുവനന്തപുരം: ട്രിവാൻഡ്രം ഗാർഡൻ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ,ദന്തൽ,കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ. എ.ജി. രാജേന്ദ്രൻ, ഉദ്ഘാടനം ചെയ്തു, ഡോ. ആശ അദ്ധ്യക്ഷത വഹിച്ചു. പാളയം വാർഡ് കൗൺസിലർ പാളയം രാജൻ നേത്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ് ലയൺ സനകൻ, സോൺ ചെയർപേഴ്സൺ ലയൺ ഗീതാമധു, ഡോ.ബിജോയ്,ലയൺ മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.ക്ലബ് പ്രസിഡന്റ് ലയൺ ശൂരനാട് ചന്ദ്രശേഖരൻ സ്വാഗതവും ക്യാമ്പ് കോഓർഡിനേറ്റർ ലയൺ ഡോ.എം.പി.ഗിരീഷ് നമ്പ്യാർ നന്ദിയും പറഞ്ഞു. ലയൺ ആർ.വി.ബിജു സമാപന പ്രസംഗം നടത്തി.ഗാർഡൻ ലയൻസ് ക്ലബ്‌ സെക്രട്ടറി ലയൺ എ.ജയൻ,ട്രഷറർ ലയൺ വെങ്കടേഷ്,ലയൺ ശിവപ്രസാദ്,ലയൺ ബിന്ദു കുമാരി,ലയൺ സെബാസ്റ്റ്യൻ,ലയൺ അജിത കുമാരി,ലയൺ അർജുൻ.ബി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.നിംസ്,ശ്രീനേത്ര കണ്ണാശുപത്രി,സംസ്കൃത കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്.