തിരുവനന്തപുരം: ആയുർവേദത്തിന്റെ പ്രസക്തി പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കാൻ അമൃതം 2022 എന്ന പരിപാടിക്ക് കഴിഞ്ഞതായി അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി ഗവ. ആയുർവേദ കോളേജിൽ സംഘടിപ്പിച്ച അമൃതം 2022ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.സുനിത ജി.ആർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ജി എ.സി.എ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.ബെനഡിക്ട്, അലുമ്നി അസോസിയേഷൻ സെക്രട്ടറി ഡോ.സുനിൽകുമാർ. എസ്, ആശുപത്രി വികസന സമിതി (സി.ഐ.ടി.യു)‌എംപ്ളോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സുജിത് കുമാർ, പി.ടി.എ സെക്രട്ടറി ഡോ.ലക്ഷ്മി എം.കെ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഫാത്തിമത്ത് റജീന.സി, പി.ജി.എസ്.എ പ്രസിഡന്റ് ഡോ.മേഘ സതീഷ്, പി.ജി.ഡി.എസ്.എ പ്രസിഡന്റ് ഡോ.സുമയ്യ, എച്ച്.എസ്.എ സെക്രട്ടറി ഡോ.ബിൻസി ബാബു, അമൃതം 2022 അഡ്വൈസറി കമ്മിറ്റി അംഗം ഡോ. ആനന്ദലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.