കുളത്തൂർ: ആറ്റിപ്ര ഗവ. ആയുർവേദ ആശുപത്രിയുടെയും ആയുർവേദ മെഡിക്കൽ അസോസിയേഷന്റെയും കുളത്തൂർ ആശാൻ സ്മാരക അസോസിയേഷന്റെയും ആറ്റിൻകുഴി എൽ.പി.എസ് അലൂമിനി അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ 7മത് ആയുർവേദ ദിനാചരണം നടക്കും. നാളെ രാവിലെ 9.30 ന് ആറ്റിൻകുഴി ഗവ.എൽ. പി. എസ് ഹാളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബോധവത്രകണ ക്ലാസ്‌,സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്,ജനറൽ,സ്ത്രീരോഗ,നേത്ര,ഇ.എൻ.ടി,ഔഷധസസ്യ പരിചയം, മരുന്ന് വിതരണം,സൗജന്യ പ്രമേഹ നിർണയ പരിശോധന തുടങ്ങിയവ നടക്കും. കൗൺസിലർ മേടയിൽ വിക്രമൻ,എ.എം.എ.ഖാദർ, ഡോ.ഷർമദ്ഖാൻ,ഡോ.സൗമ്യ ജി.എ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും