തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ അമിക്കോസിന്റെ നേതൃത്വത്തിലുള്ള മെഗാ പൂർവ വിദ്യാർത്ഥി സംഗമം ഇന്ന് നടക്കും.കേരളത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്‌മയും പൂർവ വിദ്യാർത്ഥി സംഗമവുമായ ഡൗൺ മെമ്മറി ലൈനിൽ 1949 മുതൽ 2021 വരെ പഠിച്ച വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.രണ്ട് സെഷനുകളായുള്ള പരിപാടിയിൽ സ്‌പോട്ട് രജിസ്ട്രേഷൻ രാവിലെ 9 മുതൽ ആരംഭിക്കും.'മാർ ഇവാനിയോസും ഞാനും'എന്ന വിഷയത്തിൽ കോളേജിനെകുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കും.വൈകിട്ട് 4 ന് ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം സിനിമാ താരം ജഗതി ശ്രീകുമാർ നിർവഹിക്കും.അദ്ധ്യാപകരെയും ബിഷപ്പ് ഡോ.മാത്യൂസ് മാർ പോളിക്കാർപ്പോസിനെയും ആദരിക്കും.