പോത്തൻകോട് : തുണ്ടത്തിൽ മാധവ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ മാധവത്തിന്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ നിർവഹിച്ചു.കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അവാർഡ് ലഭിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടറായിരുന്ന സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും സ്‌കൂൾ മാനേജരുമായ ഡോ. കെ. മോഹൻകുമാറിനെ ആദരിച്ചു. പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും വിവിധ മത്സരങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അവാർഡുകൾ നൽകി.