
തിരുവനന്തപുരം: ആയുർവേദ വെൽനസ് സെന്റർ ആരംഭിക്കുന്നതിന് ഔഷധി കണ്ടെത്തിയ തിരുമലയിലെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന്റെ വ്യാലുവേഷൻ നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ഔഷധി വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്ജ് പറഞ്ഞു.സ്ഥലത്തിന്റെ വാല്യുവേഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന വാല്യുവേഷനു ശേഷം ചർച്ചകൾ നടത്തി മറ്റ് നടപടികളേലേയ്ക്ക് പോകുവെന്നും പ്രചരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.