
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.തെക്കു കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപം ചക്രവാതചുഴി ശക്തി പ്രാപിക്കുന്നതിന്റെ ഫലമാണ് മഴ.തെക്ക് മദ്ധ്യ ജില്ലകളിലാണ് മഴ ലഭിക്കുന്നത്.കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.രണ്ട് ദിവസത്തിനുള്ളിൽ തുലാവർഷം ആരംഭിക്കും.