sut

തിരുവനന്തപുരം: അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരത്തോടനുബന്ധിച്ച് എസ്.യു.ടി ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. അണുബാധ നിയന്ത്രണ പ്രവർത്തികളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡിപ്പാർട്ട്മെന്റുകൾക്കുള്ള പുരസ്കാരവും അദ്ദേഹം നൽകി. അണുബാധ നിയന്ത്രണം സംബന്ധമായ വിവിധ വിഷയങ്ങളെ പ്രതിപാദിച്ചുകൊണ്ട് ഡോ. ഷറീക്ക് പി.എസ് (ഇൻഫക്ഷൻ കൺട്രോൾ വിഭാഗം),​ മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡോ. ഉണ്ണികൃഷ്ണൻ (സീനിയർ വാസ്കുലർ സർജൻ), ഡോ. രാജശേഖരൻ നായർ (സീനിയർ കൺസൾട്ടന്റ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി), ജോയ് ലോറൻസ് (ഇൻഫക്ഷൻ കൺട്രോൾ വിഭാഗം), നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് എന്നിവർ സംസാരിച്ചു