തിരുവനന്തപുരം: വിഴിഞ്ഞം സമരപന്തൽ പൊളിക്കണമെന്നാവശ്യപ്പെട്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കി. തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും നാളെ പൊളിക്കണം. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.