തിരുവനന്തപുരം: കേരള സർവകലാശാലയുടെ എൻ.എസ്.എസ് അവാർഡ് നിർണയത്തിൽ ചെമ്പഴന്തി ശ്രീനാരായണ കോളേജിന് മിന്നുന്ന റെക്കാഡുകൾ. സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ്, മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡ്, മികച്ച എൻ.എസ്.എസ് വോളന്റിയറിനുള്ള അവാർഡ്, സർവകലാശാലയുടെ സ്പെഷ്യൽ അപ്രീസിയേഷൻ അവാർഡ് തുടങ്ങിയവയാണ് ചെമ്പഴന്തി എസ്.എൻ കോളേജ് കരസ്ഥമാക്കിയത്.
മികച്ച പ്രോഗ്രാം ഓഫീസറായി ചരിത്ര വിഭാഗം മേധാവി കൂടിയായ ഡോ.എസ്.ആർ.സരിത, മികച്ച എൻ.എസ്.എസ് വോളന്റിയറായി ആർ.രമ്യ കൃഷ്ണൻ, മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള സർവകലാശാലയുടെ പ്രത്യേക പരാമർത്തിന് എം.എ.അമൃത എന്നിവർ അർഹരായി. കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും ചിട്ടയാർന്ന പ്രവർത്തനശെലി കൊണ്ടു മാത്രമാണ് ഇത്തരമൊരു മുന്നേറ്റം നടത്താൻ സാധിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.എ.എസ്. രാഖി പറഞ്ഞു.