വർക്കല: പാലച്ചിറ തെങ്ങുവിള ഹസ്റത്ത് ഹബീബ് ഹാജി തങ്ങൾ മഖാമിലെ ഉറൂസ് മഹാമഹവും സ്വലാത്ത് ഹൽഖ വാർഷികവും 31ന് നടക്കും. രാവിലെ 7ന് ഖുർആൻ പാരായണം, 8ന് മൻഖൂസ് മൗലിദും മഹ് യുദ്ദീൻ റാത്തീബും പാലച്ചിറ ഇമാം കബീർ മന്നാന്നി, ചെറുകുന്നം ഇമാം അബ്ദുൽ ഹക്കിം അൽഹാദി എന്നിവരുടെ നേതൃത്വത്തിൽ നടക്കും. 11ന് സൈദ് മുസ്തഫ കോയതങ്ങളുടെ നേതൃത്വത്തിൽ മഖാം സിയാറത്ത്, 12ന് അന്നദാനം, വൈകിട്ട് 4ന് സുലൈമാൻ മഹ് ളരിയുടെ നേതൃത്വത്തിൽ സ്വലാത്ത് ഹൽക്ക മജ്ലിസ്, തുടർന്ന് ഉറൂസ് ഘോഷയാത്ര, രാത്രി 8ന് സമാപന ദുഅ മജ്ലിസ്.