
അശ്വതി :അന്യഗൃഹവാസം, ആരോഗ്യവർദ്ധന, വിദേശ നിർമ്മിത വസ്തുക്കൾ ലഭിക്കൽ, ഭൃത്യജനങ്ങളിൽ നിന്ന് സഹായ സഹകരണം ലഭിക്കും.
ഭരണി: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധി ക്കണം. ഉദാരമനസ്ഥിതി മൂലം ധനച്ചെലവ് വർദ്ധിക്കും.വിദേശയാത്ര മാറ്രിവയ്ക്കേണ്ടി വരും.
കാർത്തിക : പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുണ്യദേവാലയങ്ങൾ സന്ദർശിക്കും.ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും.
രോഹിണി:ഭാഗ്യക്കുറി ലഭിക്കും. അസൂയക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും ശല്യം.വസ്തു വാഹനലബ്ദി.
മകയിരം:കുടുംബത്തിൽ സന്താനഭാഗ്യം. ഗൃഹനിർമ്മാണം പുനരാരംഭിക്കും. രാഷ്ട്രീയപരമായി ഔന്നത്യം.ആശുപത്രി വാസം.
തിരുവാതിര:ലഹരിപദാർത്ഥങ്ങളോട് വൈമുഖ്യം. കഠിനാദ്ധ്വാനങ്ങൾ ചെയ്യുകവഴി ദേഹം ക്ഷീണിക്കും.കലാസാഹിത്യ പ്രവർത്തനങ്ങൾ മൂലം വരുമാനവും പ്രശസ്തിയും വർദ്ധിക്കും.
പുണർതം:ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും.ഗുരുജനപ്രീതി. ഉദ്യോഗക്കയറ്റവും ഇഷ്ട സ്ഥലത്തേക്ക് മാറ്റവും. രോഗവിമുക്തി.
പൂയം:മതപരമായ ചടങ്ങുകളിൽ സംബന്ധിക്കും. നിശ്ചയിച്ച വിവാഹം വേണ്ടെന്നുവയ്ക്കും. നവീന വസ്ത്ര രത്നാഭരണലബ്ധി.പകർച്ചവ്യാധി പിടിപ്പെടാൻ സാദ്ധ്യത.
ആയില്യം:സുഖഭോഗവസ്തുക്കൾക്കായി ധനവ്യയം. വ്യവഹാര വിജയം. സാമ്പത്തിക കാര്യത്തിൽ പുരോഗതി.
മകം:സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടും. വിദേശ ധനം ലഭിക്കും.അപ്രതീക്ഷിതമായി പലവിധ പ്രശ്നങ്ങളെ നേരിടേണ്ടി വരും.ചിരകാല അഭിലാഷം പൂവണിയും.
പൂരം:ഗുരുജനങ്ങളിൽ നിന്ന് അനുഗ്രഹാശംസകൾ ലഭിക്കും. ബന്ധുക്കളുമായി സൗഹൃദം. സന്താനങ്ങൾക്ക് ജോലി ലഭിക്കും.ശത്രുപീഡ, അപകടങ്ങളിൽനിന്ന് രക്ഷപ്പെടൽ.
ഉത്രം:വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. വിദേശയാത്രാനുമതി ലഭിക്കും. രോഗവിമുക്തി.വിദ്യാഭ്യാസ വിഘ്നം.ഗൃഹലങ്കാരം വർദ്ധിപ്പിക്കും.
അത്തം:അപ്രതീക്ഷിത സ്ഥലം മാറ്റം, ആദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും.അതിഥി സത്കാരം സഫലമാവുന്നു.
ചിത്തിര:കൃഷിനാശം, പ്രകൃതിക്ഷോഭം, ധനനഷ്ടം. സഹോദരസ്ഥാനീയരിൽ നിന്ന് ഗുണാനുഭവം.സംഭാവന നൽകൽ.
ചോതി:സ്കൂൾ കലാമത്സര പരിപാടികളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടും. തസ്കരഭയം, ബന്ധുജന ക്ളേശം. ലഹരിപദാർത്ഥങ്ങളോട് താത്പര്യക്കുറവ്.രാഷ്ട്രീയ പരമായി ഉന്നതി.
വിശാഖം:വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിവാസം. വായ്പകൾ ലഭിക്കാൻ ഇടയില്ല.
അനിഴം:വ്യാജ പരസ്യങ്ങളിൽ വിശ്വസിച്ച് ധനനഷ്ടം, അഭിമാന നഷ്ടം. പട്ടിണികിടക്കേണ്ട അവസ്ഥ സംജാതമാകും.സമയനഷ്ടം.
തൃക്കേട്ട:വിദ്യാപുരോഗതി മക്കൾക്കുണ്ടാകും. അന്യദേശ ഗമനം. വിനോദസഞ്ചാരപരിപാടികൾ നീട്ടിവയ്ക്കും.മേലധികാരികളിൽനിന്ന് സംതൃപ്തി ലഭിക്കാനിടയുണ്ട്.
മൂലം:പ്രഗത്ഭ വ്യക്തികളെ കണ്ടുമുട്ടും. ശത്രുശല്യം, ഗ്രന്ഥരചന, പുണ്യദേവാലയ സന്ദർശനം.കുടുംബ സൗഹൃദം സഫലമാവും.
പൂരാടം:സ്വജന സ്നേഹം, മക്കളുടെ കാര്യങ്ങളിൽ വേണ്ടത്ര ഗുണം ലഭിക്കില്ല. നേത്രരോഗം. ചെറിയ വീഴ്ച.
ഉത്രാടം:വിദ്വൽസദസുകളിൽ പങ്കെടുക്കും. കൈയിൽ ധനം ഉണ്ടെങ്കിലും പട്ടിണികിടക്കേണ്ടിവരും. മലകയറ്റം .വഴിപാടുകൾക്ക് നല്ല തുക ചെലവഴിക്കേണ്ടി വരും. ഇഷ്ടദൈവ ദർശനം സഫലമാകും.
തിരുവോണം:അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടൽ. വിലപ്പെട്ട സാമഗ്രികൾ യാത്രാവേളകളിൽ നഷ്ടപ്പെടും. യോഗ, പാചകം പരിശീലിക്കും.
അവിട്ടം:സത്സംഗം, ഗുരുപ്രീതി, വ്രതാനുഷ്ഠാനം, കൃത്യമായി നാമജപം. സത്കർമ്മാനുഷ്ഠാനം.സന്താനങ്ങളുടെ അഭിവൃദ്ധിക്കായും കുടുംബ ഐശ്വര്യത്തിനായും മലകയറ്റം.
ചതയം:മക്കളുടെ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടും. ഗ്രന്ഥരചന നടത്തുന്നതിൽ വിജയിക്കുകയും പ്രശസ്തി വർദ്ധിക്കുകയും ചെയ്യും.
പൂരുരുട്ടാതി:വാതകം, വൈദ്യുതി, വാഹനം, രാസവസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകടങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ദേവാലയങ്ങൾ സന്ദർശിക്കും.
ഉത്രട്ടാതി:കുടുംബത്തിൽ വിവാഹം നടക്കും. പ്രഗത്ഭരുടെ വിരുന്നുസത്ക്കാരങ്ങളിൽ പങ്കെടുക്കും. ആധുനിക സാമഗ്രികൾ വാങ്ങും.വിദേശയാത്ര സഫലമാകും.
രേവതി:യന്ത്രത്തകരാറുകൾ, ധനനഷ്ടം, അനാവശ്യമായ ചിന്തകൾ അകറ്റിനിറുത്താൻ പരിശ്രമിക്കും. മേലധികാരികളുടെ പ്രോത്സാഹനവും അനുഗ്രഹവും ലഭിക്കും.