ആറ്റിങ്ങൽ: സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ വിജയികളായ ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങളെ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നെസ് സ്പേസ് അനുമോദിച്ചു.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.കാര്യവട്ടം ലക്ഷ്മിഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുധീഷ് സി.എസ് കായിക താരങ്ങൾക്ക് ഉണ്ടായിരിക്കേണ്ട മനോഭാവത്തെ കുറിച്ച് ക്ലാസെടുത്തു.ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത്.വി,സെക്രട്ടറി ലാലു.ടി,ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന തലത്തിൽ സ്വർണ്ണം നേടിയ ആദിൽ സലിം,ഫിദ ഹാജത്ത്,അർജുൻ ജെ.എസ്,വിശാഖ് മിത്ര, വെള്ളി നേടിയ അഭിനന്ദ ഡി.അജയ്.സുബി സുരേഷ്,വെങ്കലം നേടിയ നിധിൻ.എസ്.ലാൽ,ആലിം.ഡി.എൻ എന്നിവരുൾപ്പെടെ ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ കരാട്ടെയിൽ മെഡൽ നേടിയ നാൽപ്പത്തിയാറ് താരങ്ങളെ അനുമോദിച്ചു.സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയവർ ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കും.