news

തിരുവനന്തപുരം: സംസ്ഥാത്തെ പത്ര ഏജന്റുമാർക്കും വിതരണക്കാർക്കുമായി ക്ഷേമനിധി നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ.ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പത്ര ഏജന്റുമാർക്ക് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുമെന്ന 2021-22 ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലാക്കുക,മന്ത്രിമാരും എം.എൽ.എമാരും പ്രഖ്യാപിച്ച സബ്സിഡി അനുവദിക്കുക,പത്ര ഏജന്റുമാർക്ക് ക്ഷേമനിധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാർച്ചും ധർണയും.വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് പത്ര ഏജന്റുമാർ പങ്കെടുത്തു.സെക്രട്ടറി ചേക്കു കരിപ്പൂർ അദ്ധ്യക്ഷനായി.ബൽകീസ് കൊടുങ്ങല്ലൂർ,രാമചന്ദ്രൻ നായർ,സി.പി അബ്ദുൾ വഹാബ്,സലിം രണ്ടത്താണി,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ,സംസ്ഥാന ട്രഷറർ അജീഷ് കൈവേലി,ശ്രീകുമാർ കൊല്ലം, അരുൺ നായർ തിരുവനന്തപുരം,യാക്കോബ് തൃശൂർ,ബാബു വർഗീസ് എറണാകുളം,ഇസ്ഹാഖ് മലപ്പുറം,ജനാർദ്ദനൻ കാസർഗോഡ്,പങ്കജാക്ഷൻ വയനാട് തുടങ്ങിയവർ പങ്കെടുത്തു.