
മുടപുരം : ചിറയിൻകീഴ് കുന്തള്ളൂരിലെ സൗഹൃദ കൂട്ടായ്മ ടോപ്പ് സ്റ്റാർ സാംസ്കാരികസംഗമം സംഘടിപ്പിച്ചു. പുരവൂർ റിവർ വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെരിറ്റ് ഈവനിംഗും കലാകാരന്മാരെ ആദരിക്കലും നടന്നു.കൂട്ടായ്മ പ്രസിഡന്റും കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എൻ.വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.നോവലിസ്റ്റ് ചിറയിൻകീഴ് സലാം, ചലച്ചിത്ര പിന്നണി ഗായകൻ പി.കെ മനോഹരൻ ,ആർട്ടിസ്റ്റ് രത്നാകരൻ എന്നിവരെ ടോപ്പ് സ്റ്റാർ അംഗവും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡിയുമായ സി.വിഷ്ണുഭക്തൻ ആദരിച്ചു.വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സതീഷ് ശർമ്മ, എക്സിക്യുട്ടീവ് എൻജിനിയറായി പ്രൊമോഷൻ ലഭിച്ച സന്തോഷ്കുമാർ,സംഘടനാ പ്രവർത്തകൻ ശ്രീനി അശോകൻ എന്നിവരെയും ആദരിച്ചു.മോഹൻദാസ്,ഹാഷിദ്,ശിബി,സതീഷ് ശർമ്മ എന്നിവർ സംസാരിച്ചു. രക്ഷാധികാരിയായ മോഹന ചന്ദ്രൻനായർ കോ- ഓർഡിനേറ്ററായ ബിനു തുടങ്ങിയവർ പങ്കെടുത്തു.