
നെയ്യാറ്റിൻകര: നെയ്യാറിൽ ഓലത്താന്നി പാതിരിശ്ശേരി കടവിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോവളം ആഴാകുളം സ്വദേശി ശ്യാമിന്റെ മൃതദേഹമാണ് ഫയർഫോഴ്സ് സ്കൂബാ സംഘം കണ്ടെത്തിയത്. ശ്യാമിനെ രക്ഷിക്കാനായി നെയ്യാറിൽ ചാടിയ ഓലത്താന്നി മേലേതാഴംകാട് റോഡരികത്ത് വീട്ടിൽ വർക്ക് ഷോപ്പ് നടത്തുന്ന വിപിൻ (35) സംഭവദിവസം മരിച്ചിരുന്നു. 23ന് വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ഓലത്താന്നിയിലെ വിപിന്റെ വർക്ക്ഷോപ്പിൽ വാഹനം നന്നാക്കുന്നത് സംബന്ധിച്ച് സംസാരിക്കാനാണ് സുഹൃത്തുക്കളായ ശ്യാം, നന്ദു, സുമൻ എന്നിവരെത്തിയത്. ഇതിനിടെ വിപിനും സുഹൃത്തുക്കളും വിലക്കിയെങ്കിലും അതവഗണിച്ച് ശ്യാം സമീപത്തെ കടവിൽ കുളിക്കാനിറങ്ങുകയായീരുന്നു.