ss

വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് തങ്കലാൻ എന്ന് പേരിട്ടു. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാന താരം. വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. കോലാർ സ്വർണഖനിയിൽ നടന്ന യുദ്ധ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എത്തുന്നത്. സംവിധായകൻ പാ രഞ്ജിത് തന്നെയാണ് തിരക്കഥ. തമിഴ് പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും എ. കിഷോർ ഛായാഗ്രഹണവും നിർവഹിക്കുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ ശബരി.