രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് കോഴിക്കോട് ആരംഭിക്കും

mm

കളയ്ക്കുശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി നായകൻ. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി ആണ് നായിക. ഗോദയിൽ അദിതി സിംഗ് എന്ന പഞ്ചാബുകാരി പെൺകുട്ടിയായി നിറഞ്ഞ കൈയടി നേടിയ വാമിഖ അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ്.പഞ്ചാബിലെ അറിയപ്പെടുന്ന താരമായ വാമിഖ പൃഥ്വിരാജ് ചിത്രം നയനിലും അഭിനയിച്ചിരുന്നു. ബാലുവർഗീസ്, സഞ്ജന എന്നിവരാണ് രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ. ഇന്ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് കൊച്ചിയും ലൊക്കേഷനായിരിക്കും. ആസിഫ് അലിയും ഭാവനയും നായകനും നായികയുമായി അഭിനയിച്ച അഡ്വവഞ്ചേഴ്സ് ഒഫ് ഒാമനക്കുട്ടൻ ആണ് രോഹിത് സംവിധാനം ചെയ്ത ആദ്യ ചിത്രം. ആസിഫ് അലി തന്നെ നായകനായി അഭിനയിച്ച ഇബിലീസ് ആണ് രണ്ടാമത് ചിത്രം. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കള മികച്ച അഭിപ്രായം നേടിയിരുന്നു.