തിരുവനന്തപുരം: വണ്ണാർ സർവീസ് സൊസൈറ്റി ജില്ലയുടെ അഞ്ചാം വാർഷിക സമ്മേളനം ഉളളൂർ ഇളങ്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ജില്ലാ പ്രസിഡന്റ് ബി.ശശാങ്കന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി കൈമനം പ്രഭാകരൻ,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രാജീവ്,കൗൺസിലർ ഡി.ആർ.അനിൽ,വി.എസ്.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ജി.സത്യശീലൻ, എം.മധുസൂദനൻ, ഉഷാ സുരേഷ്, വി.മോഹനകുമാർ എന്നിവർ പങ്കെടുത്തു. പത്ത്,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കുകയും ആറ് നിർദ്ധന കുടുംബങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തു.