തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ ചരമവാർഷികം ഇന്നും നാളെയുമായി ആചരിക്കും.2021ലെ വയലാർ സാഹിത്യ പുരസ്‌കാരം മന്ത്രി ജി.ആർ. അനിൽ രാവിലെ 9.30ന് നന്ദാവനത്തുള്ള വസതിയിലെത്തി എഴുത്തുകാരി സാറാ തോമസിന് നൽകും.ഇന്ന് വൈകിട്ട് 5.30ന് വെള്ളയമ്പലം വയലാർ സ്ക്വയറിൽ നടക്കുന്ന വയലാർ അനുസ്മരണവും സാംസ്കാരിക സമ്മേളനവും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക വേദി പ്രസിഡന്റ് ജി.രാജ് മോഹൻ അദ്ധ്യക്ഷത വഹിക്കും.സമഗ്ര സംഭാവനയ്ക്കുള്ള വയലാർ രാമവർമ്മ സാഹിത്യപുരസ്കാരം പെരുമ്പടവം ശ്രീധരന് മന്ത്രി സമ്മാനിക്കും.സ്വാമി ഗുരുരത്നം ജഞാനതപസ്വി,എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,വി.കെ പ്രശാന്ത്, സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,വി.എസ്.ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.മേയർ ആര്യ രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് സി.ഉദയകല നയിക്കുന്ന വയലാർ കാവ്യ സായാഹ്നം.നാളെ രാവിലെ 9.30ന് മന്ത്രിമാരായ വി.എൻ. വാസവനും ജി.ആർ.അനിലും വയലാർ പ്രതിമയിൽ ഹാരാർപ്പണം നടത്തും.