 
കൊച്ചി: ക്രിക്കറ്റ് ആരാധകർക്കായി ടാക്കോ ബെല്ലിന്റെ പുതിയ കാമ്പയിൻ. സീ എ സിക്സ്, ക്യാച്ച് എ ടാക്കോ എന്ന കാമ്പെയിൻ ഒക്ടോബർ 23 ന് തുടങ്ങി. ഓരോ തവണ ഇന്ത്യൻ ക്രിക്കറ്റ് ടീം സിക്സ് അടിക്കുമ്പോഴും ടാക്കോ ബെല്ലിൽ നിന്ന് സൗജന്യ ടാക്കോ റിഡീം ചെയ്യാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ഈ ഓഫർ ബാധകമായിരിക്കും. ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഏത് ടാക്കോ ബെൽ റെസ്റ്റോറന്റിലും ഈ ഓഫർ നേടാം. അല്ലെങ്കിൽ ടാക്കോ ബെൽ ആപ്പ് വഴി ഓൺലൈനായി കുറഞ്ഞത് ഒരു സാധനമെങ്കിലും ഓർഡർ ചെയ്യാം. വിശദ വിവരങ്ങൾ ടാക്കോബെൽ വെബ്‌സൈറ്റിൽ ലഭിക്കും,
'ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച് വിജയിക്കുമ്പോൾ 'സീ എ സിക്സ്, ക്യാച്ച് എ ടാക്കോ' കാമ്പെയ്ൻ വഴി വിജയം ആഘോഷിക്കാൻ ആവേശത്തിലാണ് തങ്ങളെന്നും ഇതിലൂടെ ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ എക്സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിയായ ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ഗൗരവ് ബർമൻ പറഞ്ഞു.