മുടപുരം:അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്.യോഗ്യത: ബി.എസ്‌സി, എം.എൽ.ടി, ഡി.എം.എൽ.ടി (ഡി.എം.ഇ രജിസ്‌ട്രേഷൻ നിർബന്ധം).പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്,യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ബയോഡേറ്റയും അപേക്ഷയും നവംബർ 2ന് വൈകിട്ട് 4ന് മുൻപ് അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.