തിരുവനന്തപുരം: സർവകലാശാലകളെ ആർ.എസ്.എസ് വത്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഗവർണറുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ജില്ലാ ട്രഷറർ വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം എസ്.എസ്. നിതിൻ ,ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിദ്യാ മോഹൻ, ആദർശ് ഖാൻ, ഷാനവാസ്, നിതീഷ്, ഗായത്രിബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ മഹേഷ്, സമ്പത്ത്, വിനേഷ് തുടങ്ങിയവർ പങ്കെടുത്തു.