നാഗർകോവിൽ: നാഗർകോവിലിൽ ബൈക്ക് ടെമ്പോയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.നാഗർകോവിൽ, പൊന്നപ്പൻനാടാർ കോളനി സ്വദേശി സഹായ ബെർവിൻ (21),കീഴ് രാമൻപുത്തൂർ സ്വദേശി തെരിയപ്പൻ (17) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു അപകടം. ഇരുവരും ബൈക്കിൽ രാമൻപുത്തൂരിലേക്ക് പോവുകയായിരുന്നു. ഇടിയിൽ തെറിച്ചുവീണ രണ്ടുപേരെയും നാട്ടുകാർ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.