തിരുവനന്തപുരം: സ്തനാർബുദത്തിനെതിരെ പോരാടുന്നതിന് സ്വയം സ്തന പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ എസ്.ബി.ഐ ലൈഫ് 'താങ്ക്സ്എഡോട്ട്' പ്രചാരണപരിപാടിക്ക് തുടക്കമായി.തുടർച്ചയായി നാലാം വർഷമാണ് സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തി ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്ന' താങ്ക്സ് എ ഡോട്ട്' പദ്ധതി സംഘടിപ്പിക്കുന്നത്. സ്വയം സ്തനപരിശോധന ഒരു പതിവ് ശീലമാക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പ്രചാരണപരിപാടി വഴി ലക്ഷ്യമിടുന്നത്. അതുവഴി കാൻസർ മുഴകൾ നേരത്തേ കണ്ടെത്താനും ജീവൻ രക്ഷിക്കാനും കഴിയും. 8860780000 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ 'ഹായ്' എന്ന് സന്ദേശമയച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.