c

ആറ്റിങ്ങൽ:'അനുരാഗത്തിന്റെ ആഘോഷം' എന്ന സന്ദേശത്തിൽ മഖ്ദൂമിയ്യ ദഅ് വാ കോളേജ് സംഘടിപ്പിച്ച മീലാദ്‌ കാമ്പെയിന് സമാപനം. മഖ്ദൂമിയ്യ ദഅവാ കോളേജ് കാമ്പസിൽ നടന്ന സമ്മേളനം അൽ ഉസ്താദ് കെ.പി അബൂബക്കർ മഹസ്രത്ത് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ എസ്.എസ്.എഫ് ദേശീയ പ്രസിഡന്റും മഖ്ദൂമിയ്യ പ്രിൻസിപ്പളുമായ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ബുർദ മജ്ലിസിന് സ്വാദിഖലി ഫാളിലി ഗൂഢല്ലൂർ നേതൃത്വം നൽകി.സയ്യിദ് സൈനുദ്ദീൻ ബാ അലവി തങ്ങൾ പരപ്പനങ്ങാടി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് ഷാഹുൽ ഹമീദ് ബുഖാരിയുടെ അദ്ധ്യക്ഷതയിൽ ഷാഹുൽ ഹമീദ് ജൗഹരി സ്വാഗതവും മുഹമ്മദ് നസീബ് ജൗഹരി നന്ദിയും പറഞ്ഞു.അബ്ദുസ്സലാം ഖാസിമി, നാസർ സാഹിബ് കുറക്കോട്, സലിം ഹാജി പറയത്തുകോണം, നാസർ സാഹിബ് അൽ നിയാദി, അബ്ദുറഹീം ചിറയിൻകീഴ്, അഷ്റഫ് ഹാജി അവനവഞ്ചേരി എന്നിവർ സംബന്ധിച്ചു.