road

കഴക്കൂട്ടം:കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പള്ളിനട - പടിഞ്ഞാറ്റുമുക്ക് വാർഡിനെയും അണ്ടൂർക്കോണം പഞ്ചായത്തിലെ തെക്കെ വിള - വലിയ വീട് വാർഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പരുത്തി ഏലാ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകർ പരുത്തി ഏലാ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് കഴിഞ്ഞ രണ്ടു വർഷമായി തകർന്നു കിടക്കുകയാണ്. വിദ്യാർത്ഥികളും പ്രദേശവാസികളും നിത്യവും ആശ്രയിക്കുന്ന ഈ റോഡ് സഞ്ചാരയോഗ്യമല്ലാതെ അടച്ചതോടെ ആളുകൾക്ക് കിലോമീറ്ററുകളോളം കറങ്ങേണ്ട അവസ്ഥയാണ്. മുസ്ലിംലീഗ് കണിയാപുരം പള്ളിനട ശാഖ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു,മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു,മുസ്ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം,ഷഹീർ കാപ്പിക്കട,കടവിളാകം കബീർ,കെ.എച്ച്.എം.അഷറഫ് ചാന്നാങ്കര കബീർ,മണ്ണിൽ അഷറഫ്,നദീർ കടയറ,മുനീർ കുരവിള,തൗഫീക്ക് ഖരീം,മൺസൂർ ഗസ്സാലി മിഗ്ദാദ്,നൗഷാദ് ജാവാ കോട്ടേജ്,അൻസാരി പള്ളി നട,നാസു മുദ്ദീൻ അഹമ്മദ്,ബദർ ലബ്ബ,മിസ് വർ,ഷാജു ഷാഹുൽ,നവാസ് മാടൻവിള,ഷഹിനാസ്,നസീർ അഹമ്മദ് മൗലവി,ചിറ്റാറ്റുമുക്ക് തുടങ്ങിയവർ പങ്കെടുത്തു.