
ശ്രീകാര്യം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജെ.വി. വിളനിലത്തിന്റെ സംസ്‌കാരം ശ്രീകാര്യം ഗാന്ധിപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലെയും ശ്രീകാര്യം ഗ്രിഗോറിയസ് ബസേലിയസ് ഓർത്തഡോക്‌സ് പള്ളിയിലെയും ശുശ്രൂഷകൾക്കും ശേഷം ഇന്നലെ മലമുകൾ സെമിത്തേരിയിൽ നടന്നു.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിളനിലത്തിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കേരള സർവകലാശാല വി.സിയുടെ ചുമതലയുള്ള ഡോ. മോഹൻ കുന്നുമ്മൽ, രജിസ്ട്രാർ അനിൽകുമാർ, മുൻ വിസിമാരായ ഡോ.ബി. ഇക്ബാൽ, ഡോ.വി.പി. മഹാദേവൻ പിള്ള രാഷ്ട്രീയ - സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. 19നാണ് അദ്ദേഹം മരിച്ചതെങ്കിലും അമേരിക്കയിലുള്ള മകനെത്തുന്നതിന് വേണ്ടിയാണ് സംസ്‌കാരം 25ലേക്ക് നീട്ടിയത്.