തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ 110ാം ജയന്തി ആഘോഷിച്ചു. കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുഷ്പാർച്ചന നടത്തി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രസ്ഥാനി രാമവർമ്മ, ഗൗരി പാർവതി ബായി, ഗൗരി ലക്ഷ്മി ബായി, സി.ആർ.ആർ. വർമ്മ, ആദിത്യ വർമ്മ, ഗോപിക വർമ്മ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻമന്ത്രി എം. വിജയകുമാർ, എസ്.ബി.ഐ ചീഫ് മാനേജർ ബി.വി. രമണ, ചീഫ് ജനറൽ മാനേജർ സീതാരാമൻ, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് സെക്രട്ടറി എബ്രഹാം തോമസ്, കിംസ് ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം. നജീബ്, ലുലു റീജിയണൽ മാനേജർ ജോയി സദാനന്ദൻ, ശാസ്‌തമംഗലം മോഹനൻ, ലംബോധരൻ നായർ, ചിത്തിര തിരുനാൾ സ്‌കൂൾ ഡയറക്ടർ സതീഷ് കുമാർ തുടങ്ങിയവരും പുഷ്പാർച്ചന നടത്തി.

ഡോ. ഓമനകുട്ടി ടീച്ചറുടെ നേതൃത്വത്തിൽ കീർത്തനാലാപനം നടന്നു. സമിതി കൺവീനർ എസ്.എൻ. രഘുചന്ദ്രൻ നായർ, ജോയിന്റ് കൺവീനർ ജേക്കബ് കെ. എബ്രഹാം, ട്രഷറർ വി. സൺലാൽ, പാലസ് സെക്രട്ടറി ബാബു നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.