തിരുവനന്തപുരം: ശിശുദിനാഘോഷം 2022ന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ ഒന്നു മുതൽ എട്ടുവരെ കലോത്സവം നടത്തും.എൽ.പി, യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായാണ് തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഓഡിറ്റോറിയത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. ഒരു ദിവസം മുഴുവൻ നഴ്സറി കലോത്സവമാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്കൂളിലെ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി സമിതി ആസ്ഥാനത്തുള്ള രജിസ്ട്രേഷൻ കൗണ്ടറിൽ ഇന്ന് മുതൽ അപേക്ഷിക്കാം.ഫോൺ: 0471- 2324932, 9447125124.