mm

ദുബായിൽ നടന്ന തന്റെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഷംന കാസിം. ജെ.ബി. എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ രംഗത്തെ സഹപ്രവർത്തകർക്കായി വിരുന്നൊരുക്കുന്നുണ്ട്.

കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംനയുടെ അരങ്ങേറ്റം. ശ്രീമഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നട സിനിമകളിൽ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.