vld1-

വെള്ളറട: കുന്നത്തുകാൽ പ്രാഥമിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു 1.5 കോടിരൂപ ചെലവിലാണ് ബഹുനില മന്ദിരം നി‌ർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളിയുടെ അദ്ധ്യക്ഷതയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ കെട്ടിടത്തിന് തറക്കല്ലിട്ടു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ, ജില്ലാപഞ്ചായത്ത് അംഗം വി.എസ്. ബിനു, ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ അദ്ധ്യക്ഷൻ ടി.വിനോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.എസ്.ഷീബറാണി,​ എസ്.എസ്.റോജി,​ മേരി മിനി ഫ്ളോറോ,​ അനിത കുമാരി,​ രാഘവൻപിള്ള,​ എസ്.പ്രശാന്ത്,​ സന്തോഷ് കുമാർ,​ അനിൽ കുമാർ,​ ശ്രീകണ്ഠൻ നായർ​ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദശാപ്തങ്ങൾക്ക് മുൻപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശാസ്ത്ര അദ്ധ്യാപകൻ പി.കുട്ടന്റെ നേതൃത്വത്തിലാണ് ശാസ്ത്ര ഗവേഷണ കേന്ദ്രം കുന്നത്തുകാലിൽ ആരംഭിച്ചത്. മറ്റ് ശാസ്ത്ര അദ്ധ്യാപകരായ രാമചന്ദ്രൻ,​ മരുകേശൻ ആശാരി,​ വിൻസെന്റ്,​ ജോൺ​ തുടങ്ങി ഒരു കൂട്ടം റിട്ട.അദ്ധ്യാപകർ അപ്പർ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനം സൗജന്യമായി നൽകുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടി മൂന്ന് നിലകളിലായി 5623 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.