പാലോട്: കല്ലറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉപജില്ല എൽ.പി വിഭാഗം ശാസ്ത്ര മേളയിലും ഗണിത ശാസ്ത്ര മേളയിലും പച്ച ഗവ. എൽ.പി സ്‌കൂളിന് ഓവറാൾ കിരീടം. ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ നിലനിറുത്തിയതിനോടൊപ്പം ഗണിതശാസ്ത്ര മത്സരത്തിൽ സെക്കൻഡ് നേടി. വിജ‌യികൾ: ശാസ്ത്രമേള സിമ്പിൾ എക്‌സ്‌പിരിമെന്റ്: ഫസ്റ്റ് എ ഗ്രേഡ് ജ്വാലാഖയാൽ, ആരവ് നായർ, ചാർട്ട് ഫസ്റ്റ് എ ഗ്രേഡ് അതിഥി കൃഷ്ണ. കെ.ജി, മെഹർ സുൽത്താന എൻ.ആർ, കളക്ഷൻ: ആദിത്യ. എൻ.എം, തീർത്ഥ. എസ്.ആർ. ഗണിത ശാസ്ത്ര മേള നമ്പർ ചാർട്ട് : ഫസ്റ്റ് എ ഗ്രേഡ് ആരാധ്യ, എ.കെ, സ്റ്റിൽ മോഡൽ: സജോഷ്‌ണ സുജിത്ത്, ഫസ്റ്റ് എ ഗ്രേഡ് ജോമെട്രിക്കൽ ചാർട്ട്: കൃഷ്ണ ജെ, ഗ്രേഡ്.എ. പസിൽ അനശ്വര. വി.