
ആര്യനാട്:ജില്ലയിൽ ആദ്യമായി കൃത്രിമ കടൽവെള്ളത്തിൽ നടത്തിയ വനാമി ചെമ്മീൻ കൃഷിയുടെ വിളവെടുപ്പ് നടത്തി.ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഗവ.എൽ.പി സ്കൂളിന് സമീപം യുവ സംരംഭകനായ കെ.കൃഷ്ണകുമാറിന്റെ സി.സി ഫിഷ് ഫാമിൽ നടത്തിയ വനാമി ചെമ്മീൻ കൃഷിയുടെ വിളവെടുപ്പ് ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ആദ്യ വിൽപ്പന നടത്തി.ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുതൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.ശ്രീജ,ലേഖ,ഫിഷറീസ് കാട്ടാക്കട എക്സ്റ്റൻഷൻ ഓഫീസർ എ.ആർ.സജീവ് കുമാർ,ഫിഷറീസ് ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,നാട്ടുകാർ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.