
തിരുവനന്തപുരം: ഹൈക്കോടതി പുറത്താക്കാൻ നോട്ടീസ് നൽകിയിരിക്കുന്ന ഫിഷറീസ് സർവകലാശാലാ വി.സി ഡോ.റിജി ജോണിന്റെ നിയമനം അസാധുവാക്കണമെന്ന ഹർജി നാളെ പരിഗണിക്കും. യു.ജി.സി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നല്ല റിജി ജോണിനെ നിയമിച്ചിട്ടുള്ളത്. ഫീഷറീസ് വാഴ്സിറ്റിയിൽ ഡീൻ ആയിരുന്ന റിജി ജോണിന്റെ പേരു മാത്രമാണ് സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്. നേരത്തേ കേസ് പരിഗണിച്ചപ്പോൾ 9പേരെ അഭിമുഖം നടത്തിയാണ് സെർച്ച് കമ്മിറ്റി ഡോ.റിജിയുടെ പേര് ശുപാർശ ചെയ്തതെന്നാണ് ഗവർണർ അറിയിച്ചിരുന്നത്. വി.സി നിയമനത്തിന് അപേക്ഷ നൽകിയ മറ്റൊരു പ്രൊഫസറാണ് ഹർജിയുമായി കോടതിയിലെത്തിയത്.