എരുമപ്പെട്ടി: വൃദ്ധനെ ക്രൂരമായി മർദ്ദിച്ച യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ കാളത്ത് വളപ്പിൽ മുഹമ്മദ് ഷരീഫിനെയാണ് എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്.ഇയാൾക്ക് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിച്ചു. ആദൂർ മത്തായിപ്പടി ചുള്ളിയിൽ വീട്ടിൽ വീരാൻകുട്ടിയെ (65) ആണ് വീട്ടിൽ നിന്ന് വിളിച്ചിറക്കി ഷരീഫ് മർദ്ദിച്ചത്. തലയ്ക്കും കൈയ്യിനും കാലിനും പരിക്കേറ്റ ബീരാൻ കുട്ടിയെ എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. മുൻപും പ്രതിയിൽ നിന്ന് ബീരാൻ കുട്ടിക്ക് ഭീഷണി നില നിന്നിരുന്നു. പരാതി നൽകിയതിന് ബീരാൻകുട്ടിയെ വധിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.