saraswathy-hospital

പാറശാല: താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ദ്ധർക്കായി അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെയും പാറശാല സരസ്വതി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സരസ്വതി സർജിക്കൽ ഓപ്പറേഷൻ എന്ന വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിച്ചു.താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ.പളനിവേലു പ്രഭാഷണം നടത്തി. പ്രൊഫ.ബെന്നി ജോൺ,ദോസി.ജെ.വർഗീസ്,പ്രൊഫ.സുജമോൾ ജേക്കബ് എന്നിവർ പങ്കെടുത്തു.ചടങ്ങിനോടനുബന്ധിച്ച് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം പ്രൊഫ.വൈ.എം.ഫസൽ മരക്കാറിനും,യുവ സർജിക്കൽ അദ്ധ്യാപകനുള്ള പുരസ്കാരം ഡോ.സുൾഫിക്കർ എം.എസിനും,മികച്ച യുവ സർജനുള്ള പുരസ്കാരം ഡോ.ജയൻ സ്റ്റീഫനും,മികച്ച താക്കോൽ ദ്വാര ശസ്ത്രക്രിയ പരിശീലകനുള്ള പുരസ്കാരം പ്രകാശ്ബാബുവിനും സമ്മാനിച്ചു.