
തിരുവനന്തപുരം: വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവ് ഇന്നിറങ്ങും. ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഇന്നലെ ഒപ്പിട്ടു. മന്ത്രിസഭ അംഗീകാരം നൽകി രണ്ടുമാസങ്ങൾക്കു ശേഷമാണ് ഉത്തരവിറങ്ങുന്നത്. 2019 ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം. കെ.മോഹൻദാസ് ചെയർമാനായ കമ്മിഷൻ കഴിഞ്ഞ വർഷം ജൂലായിലാണ് ശമ്പള പരിഷ്‌കരണ റിപ്പോർട്ട് സമർപ്പിച്ചത്. കുറഞ്ഞ ശമ്പളം 23,500 രൂപയും കൂടിയത് 1.70 ലക്ഷവും ആക്കാനാണ് ശുപാർശ. 2016ലാണ് ഏറ്റവുമൊടുവിൽ ശമ്പളം പരിഷ്‌കരിച്ചത്.