
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെ അവലോകനം ചെയ്യുന്നതിനും വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നവകേരള തദ്ദേശകം 2.0 എന്ന പേരിൽ ജില്ലാ തല യോഗങ്ങൾ ആരംഭിക്കുന്നു. നാളെ രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണ് ആദ്യയോഗം. നവംബർ 22ന് ഉച്ചയ്ക്ക് 2.30ന് കാസർകോടാണ് അവസാന പരിപാടി.
എല്ലാ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും, ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായ ജില്ലാ കളക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർമാർ, ജില്ലാ തല വകുപ്പ് മേധാവിമാർ, സർക്കാർ പ്രതിനിധി, ഫെസിലിറ്റേറ്റർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഓരോ യോഗത്തിലും പങ്കെടുക്കും.
തദ്ദേശകം 2.0 വിവിധ ജില്ലകളിൽ നടക്കുന്ന ദിവസങ്ങൾ - പാലക്കാട് ഈമാസം 28ന് രാവിലെ 10 ന്, കോഴിക്കോട് 31ന് രാവിലെ 10 ന്, തൃശൂർ നവംബർ 7ന് ഉച്ചയ്ക്ക് 2.30ന്, കൊല്ലം 8ന് രാവിലെ 10 ന്, മലപ്പുറം 10ന് രാവിലെ 10 ന്, ആലപ്പുഴ 11ന് രാവിലെ 10 ന്, എറണാകുളം – 11ന് ഉച്ചയ്ക്ക് 2.30ന്, ഇടുക്കി – 17ന് രാവിലെ 10 ന്, കോട്ടയം – 18ന് രാവിലെ 10 ന്, പത്തനംതിട്ട – 18ന് ഉച്ചയ്ക്ക് 02.30 ന്, വയനാട് – 21ന് രാവിലെ 10 ന്, കണ്ണൂർ 22ന് രാവിലെ 10 ന്, കാസർകോട് – 22ന് ഉച്ചയ്ക്ക് 2.30ന്.