
തിരുവനന്തപുരം: സുപ്രീംകോടതി നിയമനം റദ്ദാക്കിയെങ്കിലും സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല തത്കാലം മറ്റാർക്കും കൈമാറില്ല. സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്. രാജശ്രീക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. നവംബർ മൂന്നിന് മറുപടി നൽകണം. അതിനു ശേഷമേ വി.സി ചുമതല കൈമാറൂ. ഡിജിറ്റൽ സർവകലാശാലാ വി.സി സജി ഗോപിനാഥിന് ചുമതല കൈമാറാൻ സർക്കാർ ശുപാർശ ചെയ്തിരുന്നെങ്കിലും, പുറത്താക്കലിന് മുൻപുള്ള കാരണം കാണിക്കൽ നോട്ടീസ് സജിക്കും നൽകിയിരിക്കുകയാണ് ഗവർണർ.