
തിരുവനന്തപുരം: അർഹരായ റേഷൻ കാർഡുടമകൾക്ക് മുൻഗണനാ കാർഡുകൾ (മഞ്ഞ, പിങ്ക്) ലഭിക്കുന്നതിനായി ഈ മാസം 31വരെ അപേക്ഷിക്കാം. അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരുന്നവർ തിരിച്ചു നൽകുകയും അല്ലാത്തത് പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടർന്ന് ലഭ്യമായ കാർഡുകളാണ് നൽകുന്നത്. അർഹരാണെന്ന രേഖകൾ സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും സപ്ളൈ ഓഫീസുകളിലും റേഷൻ കടകളിലും ലഭിക്കും.