തിരുവനന്തപുരം: അന്ധവിശ്വാസങ്ങളിൽ നിന്ന് മതങ്ങളെ ശുദ്ധീകരിക്കേണ്ടത് അതത് മതങ്ങളിലെ വിശ്വാസികളാണെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. കെ.എൻ.എം മർകസുദ്ദഅവയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ നടന്ന നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളിലും അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമുണ്ടെന്നും അവയെ തിരിച്ചറിഞ്ഞ് ആളുകൾക്ക് കൃത്യമായ ബോധവത്കരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. എം.കെ.ശാകിർ മൗലവി അദ്ധ്യക്ഷത വഹിച്ചു. നവോത്ഥാന മൂല്യ സംരക്ഷണസമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സലിം കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.