തിരുവനന്തപുരം: ശാന്താ തുളസീധരൻ എഴുതിയ 'ഒരു കൊറോണിയൽ കാലം', 'ഒരു പെണ്ണ് പ്രണയിക്കുമ്പോൾ', 'കൊപ്പര'എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച 'ഒരു കൊറോണിയൽ കാലം' എന്ന പുസ്തകം മുൻമന്ത്രി സി.ദിവാകരൻ എഴുത്തുകാരനായ വി.കെ.ഷാജിക്ക് നൽകി പ്രകാശനം ചെയ്തു.കവി പ്രഭാവർമ്മ ലൈഫ് ബുക്സ് പ്രസിദ്ധീകരിച്ച 'ഒരു പെണ്ണ് പ്രണയിക്കുമ്പോൾ' എന്ന പുസ്തകം ആകാശവാണിയിലെ സുഷമയ്ക്കും ഫെമിൻഗോ ബുക്സ് പ്രസിദ്ധീകരിച്ച 'കൊപ്പര' എന്ന പുസ്തകം എഴുത്തുകാരൻ ഡോ.വള്ളക്കടവ് മോഹൻദാസിനും നൽകി പ്രകാശനം ചെയ്തു.പ്രഭാത് ബുക്സ് ജനറൽ മാനേജർ ഹനീഫ റാവുത്തർ അദ്ധ്യക്ഷനായി. നടൻ കൊല്ലം തുളസി, ദുർഗ മനോജ്, കെ.ദിലീപ് കുമാർ തുടങ്ങിയവ‌ർ പങ്കെടുത്തു.