തിരുവനന്തപുരം: തീ പുറത്തേക്ക് വരുന്ന രീതിയിൽ കാറിൽ രൂപ മാറ്റം വരുത്തി നിരത്തിൽ ഭീതി പരത്തിയ സംഭവത്തിൽ നടപടിയെടുക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹന ഉടമയ്ക്ക് നോട്ടീസ് നൽകി.പാറശാല രജിസ്റ്റർ ചെയ്ത കെ.എൽ 19 എം 9191 എന്ന നമ്പർ കാറുടമയ്ക്കാണ് വാഹനം പരിശോധനയ്ക്കായി ഹാജരാക്കാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയത്.വാഹനം തൃശൂരിലാണെന്ന് ഉടമ അറിയിച്ചതിനെ തുടർന്ന് അവിടെ നിന്നും വാഹനം കണ്ടെത്താനും എൻഫോഴ്സ്‌മെന്റ് വിഭാഗം ശ്രമം ആരംഭിച്ചു. വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് എം.വി.ഡി അറിയിച്ചു.

.