
ഡോ.രാജശ്രീയുടെ നിയമനം ക്രമപ്രകാരമെന്ന് വാദിച്ചു
തിരുവനന്തപുരം: പത്ത് വി.സിമാരെ പുറത്താക്കാൻ നോട്ടീസ് നൽകിയിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീക്കെതിരായ ഹർജിയിൽ അവർക്ക് അനുകൂലമായി സുപ്രീംകോടതിയിൽ വാദിച്ചുവെന്ന രേഖകൾ പുറത്തുവന്നു. നിയമനം യു.ജി.സി മാനദണ്ഡപ്രകാരമല്ലെന്ന് കാട്ടി രാജശ്രീക്കെതിരെ പ്രൊഫ. പി.എസ്. ശ്രീജിത്ത് സമർപ്പിച്ച ഹർജി തള്ളിക്കളയണമെന്നാണ് കേസിലെ രണ്ടാം എതിർകക്ഷിയായ ഗവർണർ സുപ്രീംകോടതിയിൽ വാദിച്ചത്. ഈ വാദവും അംഗീകരിക്കാതെയാണ് രാജശ്രീക്കെതിരെ കോടതി വിധി വന് നത്. ഇ തേ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് മറ്റ് വി.സിമാ രോട് രാജിവ യ്ക്കാൻ ആവ ശ്യപ്പെട്ടതും കാരണം കാണിക്കൽ നോട്ടീസ് ഗവർണ നൽകിയതും.
വി.സിയുടെ നിയമനാധികാരിയായ ചാൻസലറെന്ന നിലയിലാണ് ഗവർണർ കേസിൽ രണ്ടാം എതിർ കക്ഷിയായത്. അതുകൊണ്ടാണ് സ്വന്തം കീഴിൽ വരുന്ന നിയമനത്തെ ന്യായീകരിച്ചുള്ള പ്രത്യേകാനുമതി ഹ ർജി സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ടി വന്നത്. ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ധൊദാവത്താണ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.
2010ലെ യു.ജി.സി ചട്ടങ്ങളിലെ 7.3 വകുപ്പിലെ ഭേദഗതി പ്രകാരവും, 2015ലെ എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലാ നിയമത്തിലെ 13(2) വകുപ്പ് പ്രകാരവും ഡോ. രാജശ്രീയുടെ നിയമനം ക്രമപ്രകാരമാണെന്നാണ് ഗവർണർ നൽകിയ സത്യവാ ങ്മൂലത്തിൽ പറയുന്നത്.
യു.ജി.സി ചട്ടത്തിലെ ഭേദഗതിയനുസരിച്ച് സെർച്ച് കമ്മിറ്റി യുടെ ഘടന ബന്ധപ്പെട്ട സർവകലാശാലയുടെ നിയമ പ്രകാരമായിരിക്കണമെന്ന് 7.3 വകുപ്പിലെ ഭേദ ഗതി വ്യ വസ്ഥ പറയുന്നുണ്ട്. ഇതനു സരിച്ച് ഡോ. രാജശ്രീയെ വി.സിയായി ചാൻസലർ നിയമിച്ചത് സെർച്ച് കമ്മിറ്റിയുടെ 2019 ഫെബ്രുവ രി രണ്ടിലെ വിജ്ഞാപനമനുസരിച്ചാണ്. 2010ലെ യു.ജി.സി ചട്ടങ്ങൾ കേരള സർക്കാർ തക്കതായ സമയത്ത് അംഗീകരിച്ചിട്ടുണ്ട്.
അതുകൊണ്ട് രാജശ്രീയുടെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഹർജിക്കാരൻ സമർപ്പിച്ച അപ്പീൽ നിലനിൽക്കുന്നതല്ല. ഈ വസ്തുതകൾ കണക്കിലെടുത്ത് ഡോ. രാജശ്രീക്കെതിരായ പ്രത്യേകാനുമതി ഹർജി സുപ്രീംകോടതി തള്ളിക്കളയമെന്നാണ് ഗവർണറുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.
സെർച്ച് കമ്മിറ്റി സംസ്ഥാന
നിയമപ്രകാരമാകാമെന്ന്
സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി സംസ്ഥാന നിയമപ്രകാരമാകാമെന്നും, സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായിരിക്കുന്നത് യു.ജി.സി ചട്ടങ്ങളുടെ ലംഘനമല്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. . രാജശ്രീയുടെ നിയമനവുമായി ബന്ധപ്പെട്ട സെർച്ച് കമ്മിറ്റിക്ക് രൂപം നൽകിയതും സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായതും ചട്ടവിരുദ്ധമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിനായുധം
67ലെ വിധിയും
ഗോലക് നാഥും പഞ്ചാബ് സർക്കാരും തമ്മിലുണ്ടായ കേസിൽ 1967ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ കോടതി പുറപ്പെടുവിക്കുന്ന വിധി ഭാവിയിലുണ്ടാകാൻ പോകുന്ന കേസുകൾക്കേ ബാധകമാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനുച്ഛേദം 141 പ്രകാരം രാജ്യത്തെ നിയമമാണ് സുപ്രീംകോടതി വിധിയെങ്കിലും, മുൻകാല നിയമനങ്ങളെ ഇതിൽപ്പെടുത്താതിരിക്കാനുള്ള പഴുത് 67ലെ വിധിയിലൂടെ തുറന്ന് കിട്ടുമെന്ന് സർക്കാർ കരുതുന്നു.