കിളിമാനൂർ: അടയമണിൽ ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതുമായി ഉണ്ടായ തർക്കത്തിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ ഏഴ് പേരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.അടയമൺ സ്വദേശികളായ മുണ്ടുകോണം അജിത് ഭവനിൽ അനുലാൽ (29),ഉമേഷ് ഭവനിൽ ഉമേഷ്(35),ചരുവിള പുത്തൻവീട്ടിൽ സുരേഷ്(36),ചരുവിള പുത്തൻവീട്ടിൽ രാഹുൽരാജ് (23),മുളയറ പുത്തൻവീട്ടിൽ മനോജ്(37),വയ്യാറ്റിൻകര അജിത് ഭവനിൽ അനീഷ് (30), മടപ്പിലാക്കോണം,കരിക്കകത്തിൽ വീട്ടിൽ രജിത് ലാൽ (28) എന്നിവരാണ് അറസ്റ്റിലായത്. പയ്യനാട് പൂന്തലിൽ വീട്ടിൽ മനീഷ്(26), സുഹൃത്തുക്കളായ സൂര്യജിത്ത്,കാർത്തിക്, ഗോകുൽ,പ്രജിത്ത്,അനന്തു എന്നിവർക്കാണ് പരിക്കേറ്റത്.ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതിനെ ചൊല്ലി പ്രതികൾ യുവാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മനീഷിന്റെ കൈയും കാലും ഒടിഞ്ഞു.മറ്റുള്ളവർക്ക് പരിക്കേറ്റു. കിളിമാനൂർ എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐ വിജിത്ത് കെ.നായർ, എസ്.സി.പി.ഒ ബിന്ദു,പ്രിജിത്ത്,സി.പി.ഒ ശ്രീരാജ്,കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.